
സാന്‍ ഫ്രാന്‍സിസ്കോ: ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്കോയുടെ ചരിത്രത്തില്‍ മേയര്പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ് ബ്രീഡ്. 43കാരിയായ ബ്രീഡിന് തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടാണ് ലഭിച്ചത്.
ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ സ്വവര്‍ഗപ്രേമിയായ മാര്‍ക്ക് ലെനോയെ തോല്പിച്ചാണ് ബ്രീഡ് മേയര്‍ പദവിയിലെത്തിയത്. പ്രോവിഷണല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ അധികസമയം എടുത്തതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്. ഡിസംബറില്‍ എഡ് ലീയുടെ നിര്യാണത്തെത്തുടര്‍ന്നു ആക്ടിംഗ് മേയറായി പ്രവര്‍ത്തിക്കുകയായിരുന്നു ബ്രീഡ്.
സാന്‍ ഫ്രാന്‍സിസ്കോയുടെ മേയര്‍ പദവിയിലെത്തിയ ആദ്യ വനിതയെന്ന ബഹുമതി 1978ല്‍ തെരഞ്ഞെടുക്കപ്പെട്ട ഡിയാനെ ഫീന്സ്റ്റീന്റെ പേരിലാണ്. നിലവില്‍ കലിഫോര്‍ണിയ സെനറ്ററാണ് ഫീന്‍സ്റ്റീന്‍.അസാധാരണമായ കഴിവുള്ള വനിതയാണ് ബ്രീഡെന്ന് മുൻ നിയമനിര്മാണസഭാംഗമായ മാർക്ക് ലെനോ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam