ശബരിമലയിലെ അക്രമസംഭവങ്ങൾക്ക് പിന്നിൽ സംഘപരിവാർ: ഉമ്മൻ ചാണ്ടി

Published : Oct 25, 2018, 10:05 AM ISTUpdated : Oct 25, 2018, 10:42 AM IST
ശബരിമലയിലെ അക്രമസംഭവങ്ങൾക്ക് പിന്നിൽ സംഘപരിവാർ: ഉമ്മൻ ചാണ്ടി

Synopsis

ശബരിമലയിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് ഉമ്മൻ ചാണ്ടി. വിശ്വാസത്തിന്റെ പേരിൽ ഉള്ള അക്രമങ്ങളെ കോൺഗ്രസ് അനുകൂലിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കൊച്ചി: ശബരിമലയിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് ഉമ്മൻ ചാണ്ടി. വിശ്വാസത്തിന്റെ പേരിൽ ഉള്ള അക്രമങ്ങളെ കോൺഗ്രസ് അനുകൂലിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാരിന്റെ പിടിവാശി അനാവശ്യമാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ശബരിമലയെ കലാപഭൂമിയാക്കാൻ പറ്റില്ല. ബിജെപി സംഘ പരിവാർ അക്രമങ്ങളെ കോൺഗ്രസ് എതിർക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

സോളാർ ആരോപണങ്ങളെ രാഷ്ട്രീയമായല്ല, നിയമപരമായി നേരിടും എന്നു ഉമ്മൻ ചാണ്ടി പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ഉള്ളത് മുഖം രക്ഷിക്കാൻ ഉള്ള സർക്കാർ ശ്രമമാണ് പ്രളയത്തിലും ശബരിമല വിഷയത്തിലും നഷ്ടപ്പെട്ട മുഖം സംരക്ഷിക്കാൻ ഉള്ള സർക്കാർ നീക്കമാണ് ആരോപണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരു വാസ്തവവും ഇല്ല, പരാതിക്കാർ ആരെന്നു നോക്കി വേണം  ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

PREV
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'