ദേരാ സച്ഛ സൗദ ആസ്ഥാനത്തെ നിഗൂഢതകള്‍ തേടി സംയുക്ത പരിശോധന തുടങ്ങി

Published : Sep 08, 2017, 09:20 AM ISTUpdated : Oct 04, 2018, 07:33 PM IST
ദേരാ സച്ഛ സൗദ ആസ്ഥാനത്തെ നിഗൂഢതകള്‍ തേടി സംയുക്ത പരിശോധന തുടങ്ങി

Synopsis

ബലാത്സംഗക്കുറ്റത്തിന് ജയിലിലായ ഗുര്‍മീത് റാം റഹീം സിങിന്റെ ആസ്ഥാനത്ത് സംയുക്ത പരിശോധന തുടങ്ങി. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമാണ് പരിശോധന നടത്തുന്നത്.

കോടതി കമ്മീഷണറായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയോഗിച്ച മുന്‍ സെഷന്‍സ് ജഡ്‍ജി എ.കെ.എസ് പവാറാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. നിരവധി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ഉന്നത ഉദ്ദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും. 41 കമ്പനി അര്‍ദ്ധ-സൈനിക വിഭാഗങ്ങള്‍, നാല് സൈനിക യൂണിറ്റുകള്‍, നാല് ജില്ലകളില്‍ നിന്നുള്ള പൊലീസ് സേന, ആയുധ വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് പരിശോധന തുടങ്ങിയത്. സിര്‍സയിലെ ദേരാ സച്ഛ സൗദ ആസ്ഥാനത്തും പരിസരത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തെരച്ചില്‍ തീരുന്നത് വരെ ഇത് തുടരും. തങ്ങള്‍ നിയമം അനുസരിക്കുന്നുവെന്നും ആനുയായികള്‍ അക്രമം കാണിക്കരുതെന്നും ആശ്രമത്തിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.  800 ഏക്കറോളം പരന്നുകിടക്കുന്ന ദേരാ സച്ഛ സൗദ ആസ്ഥാനത്ത് നിരവധി വീടുകളും മാര്‍ക്കറ്റുകളും ആശുപത്രിയും സ്റ്റേഡിയവും വിനോദ സഥലങ്ങളുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്
'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം