
പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ രണ്ടാംപ്രതി സഞ്ജിത്ത് വിശ്വനാഥനെ പൊസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്‍പി ഓഫീസിൽ സഞ്ജിത്തിനെ ചോദ്യം ചെയ്യുകയാണ്. മുൻകൂർജാമ്യം ഉളളതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും .
അതേസമയം കേസില്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് ഡിജിപി ലോക്‍നാഥ് ബഹ്ര വ്യക്തമാക്കി . സമരം ഒഴിവാക്കണമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു . അതീവ സുരക്ഷാ മേഖലകളിലൊന്നായ പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കാറില്ല . സമരത്തിൽ നുഴഞ്ഞു കയറുകയും സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തതിന് അമ്മയെ നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഡിജിപി പറഞ്ഞു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam