സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മ്മാണം; എണ്ണക്കമ്പനികള്‍ 200 കോടി രൂപ നല്‍കണമെന്ന് രഹസ്യനിര്‍ദ്ദേശം

By Web DeskFirst Published Jun 7, 2017, 5:32 PM IST
Highlights

ദില്ലി:  ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയുടെ നിര്‍മ്മാണത്തിലേക്ക് എണ്ണക്കമ്പനികള്‍ 200 കോടി രൂപ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യ നിര്‍ദ്ദേശം. പെട്രോളിയം മന്ത്രാലയമാണ് ഒനൗദ്യോഗികമായ നിര്‍ദ്ദേശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

കോര്‍പ്പറേറ്റ് കമ്പനികള്‍ ചിവഴിക്കേണ്ട സാമൂഹിക ഉത്തരവാദിത്വ ഫണ്ടില്‍നിന്ന് പണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ 50 കോടി രൂപ വീതമാണ് നല്‍കേണ്ടത്. ഗയിലിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐഒസി നിലവില്‍ 50 കോടി നല്‍കിയിട്ടുണ്ട്.

ഗുജറാത്തിലെ നര്‍മ്മ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് 182 മീറ്റര്‍ ഉയരത്തില്‍ പ്രതിമ നിര്‍മ്മിക്കുന്നത്. ഗുജറാത്തിലെ 14 പൊതുമേഖലാ കമ്പനികള്‍ 104.88 കോടി രൂപയാണ് പ്രതിമ നിര്‍മ്മാണത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2014 ഒക്ടോബറിലാണ് പ്രതിമ നിര്‍മ്മാണം ആരംഭിച്ചത്. 2989 കോടി രൂപയ്ക്കാണ് നിര്‍മ്മാണ കരാര്‍ എല്‍ആന്‍ടി ഏറ്റെടുത്തിരിക്കുന്നത്. എണ്ണകമ്പനികളോട് കൂടുതല്‍ പണം ആവശ്യപ്പെടുന്ന അജണ്ട നോട്ടിന് ഒഎന്‍ജിസി ബോര്‍ഡ് ചെയര്‍മാന്‍ അംഗീകാരം നല്‍കിയതായാണ് വിവരം. 


 

click me!