അധ്യാപികമാര്‍ക്ക് ആശ്വാസം; സാരിമാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് സര്‍ക്കുലര്‍

By Web DeskFirst Published Feb 26, 2018, 2:16 PM IST
Highlights

തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് ആശ്വാസമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ സര്‍ക്കുലര്‍. അധ്യാപികമാര്‍ സാരിമാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. ചില പ്രൊഫഷണല്‍ കോളേജുകളില്‍ അധ്യാപികമാര്‍ സാരിമാത്രമേ ധരിക്കാവൂ എന്ന് നിബന്ധന വച്ചിരുന്നു. ഇതിനെതിരെ അധ്യാപികമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

അധ്യാപികമാര്‍ക്ക് ചുരിദാറും കമ്മീസും ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. വസ്ത്രധാരണത്തിലെ വിവേചനം സ്ത്രീകള്‍ക്ക് ബുദ്ധിമുണ്ടുണ്ടാക്കുന്നെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് നടപടി. കോളേജ് വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭാസ വകുപ്പ്, സര്‍വ്വകലാശാലകള്‍, ലോകോളേുകള്‍ എന്നിവയ്ക്കാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

click me!