ടിടിവി ദിനകരന്‍റെ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണം-സരിത പ്രതികരിക്കുന്നു

anooja zn |  
Published : Jun 23, 2018, 10:14 PM ISTUpdated : Jun 29, 2018, 04:04 PM IST
ടിടിവി ദിനകരന്‍റെ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണം-സരിത പ്രതികരിക്കുന്നു

Synopsis

തമിഴ്നാട്ടിലെ ടിടിവി ദിനകരന്‍റെ പാര്‍ട്ടിയില്‍ ചേരാന്‍ സരിത എസ് നായര്‍ക്ക് ക്ഷണം. 

തിരുവനന്തപുരം: തമിഴ്നാട്ടിലെ ടിടിവി ദിനകരന്‍റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാന്‍ സരിത എസ് നായര്‍ക്ക് ക്ഷണം. രണ്ടുദിവസം മുമ്പ് പ്രവര്‍ത്തകര്‍ വീട്ടില്‍ വന്ന് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്ന് സരിത എസ് നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍‌ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതേക്കുറിച്ച് ആലോചനയിലാണെന്നും സരിത പറഞ്ഞു. 

പാർട്ടിയുടെ നേതാക്കളായ കെ.ടി. പച്ചമാല്‍, ഉദയന്‍,  മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ക്ഷണിക്കാന്‍ എത്തിയത്. പാര്‍ട്ടിയില്‍‌ ചേരാനുള്ള ക്ഷണം മാത്രമായിരുന്നുവെന്നും മറ്റ് വാഗ്ദാനങ്ങളൊന്നും തനിക്ക് തന്നിട്ടില്ലെന്നും സരിത പറഞ്ഞു. ഉദയനെ വര്‍ഷങ്ങളായി തനിക്ക് അറിയാം. ഇങ്ങനെയൊരു ക്ഷണം വരാനുള്ള കാരണം അറിയില്ല-സരിത പറ‍ഞ്ഞു. 

വ്യക്തിപരമായ ചില ബുദ്ധിമുട്ടുകള്‍ കാരണം തുടര്‍ചര്‍ച്ച നടത്തിയിട്ടില്ല. തമിഴ്നാടിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. തനിക്ക് രാഷ്ട്രീയവുമില്ല. ഇതിനെക്കുറിച്ച് എന്തൊക്കെ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അറിയില്ല. ഒരുപാട് ആലോചിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണ്. പെട്ടെന്ന് ഒരു എടുത്തുചാട്ടത്തിനില്ലെന്നും സരിത പറഞ്ഞു. 


 

സോളർ കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം സരിത തമിഴ്നാട്ടില്‍ വ്യവസായം ആരംഭിക്കാനുളള ശ്രമത്തിലായിരുന്നു. ഇതിനിടെ അവിടെയും വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സരിതയ്ക്ക് കോൺഗ്രസിൽ നിന്ന് ചില തിരിച്ചടികൾ നേരിട്ടതായും സൂചനയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്