
കോയമ്പത്തൂരിൽ കോടതിയിൽ നിന്ന് മടങ്ങുമ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായാണ് താൻ ആത്മകഥ എഴുതുമെന്ന് സരിത വ്യക്തമാക്കിയത്. സോളാർ കേസുമായി ബന്ധപ്പെട്ട വ്യക്തികളെകുറിച്ചും തന്‍റെ ജീവിത കഥയിൽ ഉണ്ടാകും. ജീവിതകഥ പലരുടെയും ഉറക്കം കെടുത്തുമെന്നാണ് സരിതയുടെ അവകാശവാദം. തമിഴിലും ആത്മകഥയുടെ പകർപ്പ് ഉണ്ടാകുമെന്നും സരിത അറിയിച്ചു. പ്രസാധകർ തന്നെ പലകുറി സമീപിച്ചു കഴിഞ്ഞു.
സരിതയുടെ ഉടമസ്ഥതയിലുള്ള കമ്പനി കാറ്റാടിപ്പാടം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കോയമ്പത്തൂരിലെ കോടതിയിൽ വാദം പുരോഗമിക്കുന്നത്. കേസ് ജൂലൈ 19നാണ് ഇനി പരിഗണിക്കുക. സോളാർ കമ്മീഷനിൽ താൻ 90 ശതമാനം തെളിവുകളും നൽകിയെന്നാണ് സരിത പറയുന്നത്. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും സരിതയെ സംബന്ധിച്ച വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam