ഗുല്‍ബര്‍ഗ റാഗിങ് കേസ്; ഫിനോയില്‍ കുടിപ്പിച്ചെന്ന വാദം തള്ളി അശ്വതിയുടെ സുഹൃത്ത്

By Web DeskFirst Published Jul 1, 2016, 5:23 PM IST
Highlights

ഫിനോയില്‍ അകത്ത് ചെന്ന് അവശനിലയിലായ പെൺകുട്ടിയെ തവനൂർ സ്വദേശിയായ മുതിർന്ന വിദ്യാർത്ഥിയും, സഹപാഠിയായ സായി നികിതയുമായിരുന്നു നാട്ടിലേക്ക് കൊണ്ടുവന്നത്. സംഭവം നടക്കുന്പോൾ കോളേജിലില്ലാതിരുന്ന താന്‍ 12ന് വൈകുന്നേരം ഹോസ്റ്റലിലെത്തിയപ്പോള്‍ തന്നോട് അശ്വതി ആസിഡ് കുടിച്ചെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതനുസരിച്ച് മുറിയിലെത്തിയപ്പോള്‍ അവിടെ അശ്വതിയും സായി നികിതയുമുണ്ടായിരുന്നു. എന്തിനിങ്ങനെ ചെയ്തെന്ന് ചോദിച്ചപ്പോള്‍ ചെയ്തുപോയെന്നായിരുന്നു അശ്വതിയുടെ മറുപടി. 

ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പേരെഴുതിച്ചിരുന്നു. ആരുടെ മുഖത്ത് നോക്കുമ്പോഴാണ് സമാധാനം കിട്ടുകയെന്നും ചോദിച്ചു. ഇഷ്ടപ്പെട്ടയാളായി രണ്ട് കുട്ടികള്‍ തന്റെ പേരാണ് എഴുതിയത്. ഇഷ്ടപ്പെടാത്തയാളായി ലക്ഷ്മിയുടെ പേരും എഴുതി. പെട്ടെന്ന് ഇത് കേട്ടപ്പോള്‍ ലക്ഷ്മിക്ക് സങ്കടം വരികയും റൂമില്‍ പോയി ഒപ്പം കഴിഞ്ഞിരുന്ന ആതിരയോട് പറയുകയും ചെയ്തു. ഒരിക്കലും തന്റെ പേര് എഴുതുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇത് റൂമിലിരുന്ന് അശ്വതി കേള്‍ക്കുകയും ആ കുറ്റബോധം കൊണ്ട് ഫിനോയില്‍ കുടിച്ചതാണെന്നുമാണ് പറഞ്ഞത്.

കേസിലെ പ്രതികളായ ആതിരയുടെയും ലക്ഷ്മിയുടെയും സഹപാഠിയാണ് മൂന്നാം വർഷ വിദ്യാർത്ഥിയായ പെൺകുട്ടി. ഒരു ഹോസ്റ്റലിലെ തൊട്ടടുത്ത മുറികളിലാണ് എല്ലാവരും താമസിക്കുന്നത്.  ജൂനിയർ വിദ്യാർത്ഥികളോട് തങ്ങളെല്ലാവരും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയുമാണ് പെരുമാറാറെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

click me!