
ശശി തരൂർ എം പിയുടെ ദില്ലിയിലെ ഔദ്യോഗിക വസതിയിൽ മോഷണം. കഴിഞ്ഞമാസം 29 നാണ് മോഷണം നടന്നത്. എം പിമാരും വി ഐ പിമാരും താസിക്കുന്ന സുരക്ഷ മേഖലയായ ലോദി എസ്റ്റേറ്റിലാണ് സംഭവം. സ്വഛ് ഭാരത് പരിപാടിയുടെ ഭാഗമായി മോദി സമ്മാനിച്ച ഗാന്ധി കണ്ണട, പുരാതനമായ നടരാജ വിഗ്രഹമുൾപ്പെടെ 22 വിഗ്രഹങ്ങളാണ് മോഷണം പോയത്. മോഷ്‍ടാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് ദില്ലി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam