ശശികലയ്ക്ക് ജയിലില്‍ അധികസൗകര്യമില്ല; ചികിത്സയ്ക്കും യോഗ ചെയ്യാനും അനമുതി

By Web DeskFirst Published Feb 16, 2017, 7:31 AM IST
Highlights

ബംഗലൂരു: പരപ്പന അഗ്രഹാര ജയിലില്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല സാധാരണ തടവുകാരിയായി  തുടരും.കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജയില്‍ അധികൃതര്‍ ശശികലയെ അറിയിച്ചു. ജയിലില്‍ തനിക്ക് വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും വേണമെന്നായിരുന്നു ശശികലയുടെ ആവശ്യം. യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയ സൗകര്യവും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചികിത്സാ സൗകര്യങ്ങളും യോഗ ചെയ്യാന്‍ സ്ഥലവും അനുവദിക്കും.

ഇളവരസിക്കൊപ്പം ഒരു സെല്ലില്‍ കഴിയണമെന്ന ആവശ്യവും അംഗീകരിച്ചേക്കും. ഇന്നലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ജയില്‍ അധികൃതരുടെ പരിഗണനയ്‌ക്ക് അയച്ചിരുന്നു. ശശികലക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളോ പ്രത്യേക പദവികളോ ഇല്ലാത്തതിനാലാണ് സാധാരണ തടവുകാരിയായി പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് ജയില്‍ വകുപ്പ് എത്തിയത്.

പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം ജയിലില്‍ വേണമെന്നതാണ് ശശികലയുടെ മറ്റൊരു ആവശ്യം.24 മണിക്കൂറും ചൂടുവെള്ള സൗകര്യം വേണമെന്നും മിനറല്‍ വാട്ടര്‍ വേണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ വനിതാ ബ്ലോക്കിലെ ഒന്നാം നിലയിലെ സെല്ലിലാണ് ശശികലയുളളത്. മൂന്ന് കുറ്റവാളികളെയാണ് ഒരു സെല്ലില്‍ പാര്‍പ്പിക്കുക.ചെന്നൈ: . പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങിയ ശശികല ജയിലധികൃതരോട് തനിക്ക് വേണ്ട സജ്ജീകരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്.

 

click me!