
ശ്രീനഗര്‍: ബീഹാർ ഗവർണർ സത്യപാൽ മാലികിനെ പുതിയ ജമ്മു-കശ്മീർ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. പത്തു വര്‍ഷമായി കശ്മീര്‍ ഗവര്‍ണറായിരുന്ന എൻ.എൻ വോറയുടെ നടപടികളിൽ കേന്ദ്രത്തിന് അതൃപ്തിയുള്ള സാഹചര്യത്തിലാണ് അദ്ദേഹത്തിന് കാലാവാധി നീട്ടി നല്‍കാത്തതെന്നാണ് സൂചന.
ഉത്തര്‍പ്രദേശിൽ നിന്നുള്ള ബി.ജെപി നേതാവ് ലാൽജി ടണ്ഠനെ ബീഹാര്‍ ഗവര്‍ണറാക്കി. സത്യദേവ് നാരായണ ആര്യയെ ഹരിയാന ഗവർണറായും ബേബി റാണി മൗര്യയെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു. ത്രിപുര ഗവർണറായിരുന്ന തഥാഗദാ റോയിയെ മേഘാലയിലേയ്ക്കും മേഘാലായ ഗവര്‍ണര്‍ ഗംഗാ പ്രസാദിനെ സിക്കിമിലേയ്ക്കും ഹരിയാന ഗവര്‍ണര്‍ കപ്റ്റാൻ സിങ്ങ് സോളങ്കിയെ ത്രിപുരയിലേയ്ക്കും മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam