സൗദി ടൂറിസ്റ്റ് വിസ അനുവദിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയില്ല

By Web DeskFirst Published Jan 15, 2018, 12:46 AM IST
Highlights

റിയാദ്: സൗദിയിലേക്കുള്ള ടൂറിസ്റ്റു വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ടൂറിസ്റ്റു വിസ അനുവദിക്കുന്നത് നാലുപേരിൽ കുറയാത്ത ഗ്രൂപ്പുകൾക്ക് മാത്രം. വിദേശികൾക്ക് ടൂറിസ്റ്റു വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജും ചേർന്ന് രൂപം നൽകി. എന്നാൽ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യഘട്ട പട്ടികയിൽ ഇന്ത്യയുടെ പേരില്ല.

യൂറോപ്പിലെ ഷെൻഗൻ വിസ മേഖലയിൽപ്പെട്ട രാജ്യങ്ങൾ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, സിംഗപ്പൂർ മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ടൂറിസ്റ്റു വിസകൾ അനുവദിക്കുക. ചുരുങ്ങിയത് നാലുപേരെങ്കിലുമുള്ള ഗ്രൂപ്പുകൾക്കാണ് ടൂറിസ്റ്റു വിസ അനുവദിക്കുക.

സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് അനുമതി നൽകുന്ന പ്രദേശങ്ങളും പ്രവിശ്യകളും മാത്രം സന്ദർശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകൾക്ക് അനുമതിയുണ്ടാവുക. അതേസമയം വനിതകൾക്ക് ടൂറിസ്റ്റു വിസകൾ അനുവദിക്കുന്നതിന് നിരവധി വ്യവസ്ഥകളും ബാധകമാണ്.

click me!