യോഗയെ ഔദ്യോഗികമായി അംഗീകരിച്ച് സൗദി അറേബ്യ

Published : Nov 15, 2017, 05:12 PM ISTUpdated : Oct 04, 2018, 11:22 PM IST
യോഗയെ ഔദ്യോഗികമായി അംഗീകരിച്ച് സൗദി അറേബ്യ

Synopsis

ദോഹ: യോഗയെ ഔദ്യോഗിക തലത്തില്‍ അംഗീകരിച്ചുകൊണ്ട് സൗദി അറേബ്യ. സൗദിയിലെ വ്യവസായ-വാണിജ്യ മന്ത്രാലയമാണ് യോഗയെ ഈ ആഴ്ച  അംഗീകരിച്ചുകൊണ്ട് യോഗ പഠിപ്പിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കാനും തീരുമാനമായത്. ഇതുസംബന്ധിച്ച് സൗദി അറേബ്യയിലെ ആദ്യത്തെ യോഗാധ്യാപകന്‍ ക്യാന്‍സറിനെ അതിജീവിച്ച ആളുകൂടിയായ നൗഫ് മര്‍വായി സൗദി അറേബ്യ യോഗയെ കായിക ഇനമാക്കി അംഗീകരിച്ച കാര്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടമുണ്ട്. 

നവംബര്‍ 12 നാണ് ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് നൗഫ് പോസ്റ്റ് ചെയ്തത്. യോഗ അര്‍ത്ഥമാക്കുന്നത് കൂടിച്ചേരല്‍ ആണ്.  ഒരു മനുഷ്യനുള്ളില്‍ തന്നെ മനസും ശരീരവും, വികാരങ്ങളും എല്ലാമായുള്ള കൂടിച്ചേരല്‍. ആ കൂടിച്ചേരല്‍ സൗദിയുടെ തീരത്തേയ്ക്കും എത്തിയെന്നും നൗഫ് പറയുന്നു.  യോഗയെ കായിക ഇനമായി അംഗീകരിച്ച നിലപാടിനെ യോഗ ഗുരു റാദേവ് അഭിനന്ദിച്ചു. ചരിത്രപരമായ നീക്കമെന്നാണ് ഗുരു റാംദേവ് പ്രശംസിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസിന്‍റെ രഹസ്യനീക്കം നിരീക്ഷിച്ച് നെതന്യാഹു, ഇറാനുമായി ചർച്ച നടത്തുന്നതായി സംശയങ്ങൾ; ട്രംപിനോട് വിശദീകരണം തേടി ഇസ്രയേൽ
മന്ത്രിമാർ ഫോണിലെ ലൊക്കേഷൻ എത്രയും വേഗം ഓഫാക്കണം, കർശന നിർദേശം നൽകി ഇസ്രായേൽ സുരക്ഷാ ഏജൻസികൾ; സൈബർ ഭീഷണി കനക്കുന്നു