
ഇന്ത്യയുള്‍പ്പടെ ഏഴു രാജ്യങ്ങളിലുള്ള സൗദി എംബസികളില്‍ ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനു സല്‍മാന്‍ രജാവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ്അംഗീകാരം നൽകിയത്. ഇന്ത്യയെ കൂടാതെ ഈജിപ്ത്, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ സൗദി എംബസികളിലാണ് ലേബര്‍ അറ്റാച്ചെ സ്ഥാപിക്കുക.
ഇതിനു ആവശ്യമായ ഓഫീസുകളും ജീവനക്കാരേയും നിയമക്കുന്നതിനു തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തോടും വിദേശ, സിവില്‍ സര്‍വീസ് മന്ത്രാലയത്തോടും മന്ത്രിസഭ നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസുകള്‍ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വീട്ടു ജോലിക്കെത്തുന്ന വനിതകൾ ഉൾപ്പെടെയുള്ള ഗാര്‍ഹിക
തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനു പുതിയ നടപടി ഏറെ സഹായകമാകുമെന്നു റിക്രൂട്ടമെന്റ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. അതേസമയം ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആശുപത്രികളിലേക്ക് വേണ്ട മറ്റു ടെക്‌നിഷ്യന്മാരേയും റിക്രൂട്ട് ചെയ്യുന്നതിനു നിലവില്‍
ഇന്ത്യയുള്‍പ്പടെയുള്ള പല രാജ്യങ്ങളിലെയും സൗദി എംബസികളില്‍ മെഡിക്കല്‍ അറ്റാച്ചകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam