സൗദിയിലെ വേതന സുരക്ഷാ പദ്ധതി: അടുത്ത ഘട്ടം ഫിബ്രുവരിയില്‍

By Web DeskFirst Published Jan 17, 2018, 2:23 AM IST
Highlights

റിയാദ്: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പതിമൂന്നാം ഘട്ടം അടുത്തമാസം നിലവില്‍ വരുമെന്ന് തൊഴില്‍, സാമുഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം കൃത്യസമയത്ത് നല്‍കാനാണ് പദ്ധതി. 30 മുതല്‍ 39 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് പതിമൂന്നാം ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ദതി നടപ്പാക്കുന്നത്.

പതിനാലായിരം സ്ഥാപനങ്ങളാണ് പതിമൂന്നാം ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ദതിയുടെ പരിധിയില്‍ വരുന്നത്. 4,77,702 പേരാണ് പുതിയ വേതന സുരക്ഷാ പദ്ദതിയുടെ പരിധിയില്‍ ഉള്‍പ്പെടുകയെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു. തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്ത് തന്നെ നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.

തൊഴിലാളികളുട ശമ്പളം എല്ലാ മാസവും കൃത്യമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളവും ബാങ്ക് മുഖേന നല്‍കണമെന്ന് അടുത്തിടെ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
 

click me!