മുന്‍പില്‍ കയറി നടന്നതിന് സൗദി  സ്വദേശി ഭാര്യയെ ഉപേക്ഷിച്ചു

Published : Aug 22, 2017, 11:44 AM ISTUpdated : Oct 05, 2018, 02:42 AM IST
മുന്‍പില്‍ കയറി നടന്നതിന് സൗദി  സ്വദേശി ഭാര്യയെ ഉപേക്ഷിച്ചു

Synopsis

പുറത്ത് പോകവേ മുന്‍പില്‍ കയറി നടന്ന ഭാര്യയെ  സൗദി സ്വദേശി ഉപേക്ഷിച്ചു. പല തവണ ഭാര്യയോട് പുറകില്‍ നടക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് തയ്യാറായില്ല. തന്നെ ധിക്കരിച്ചെന്നും മുന്‍പില്‍കയറി നടന്നെന്നും ആരോപിച്ച്  ഇയാള്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.

സൗദി ദിനപത്രമായ അല്‍ വാട്ടനാണ്  വാര്‍ത്ത പുറത്ത് വിട്ടത്. ചെറിയ കാര്യങ്ങള്‍ക്ക്  സൗദിയില്‍  വിവാഹ മോചനം വര്‍ദ്ധിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹമോചനങ്ങള്‍ ഇല്ലാതാക്കാന്‍  പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ അറിവുകളും കാഴ്ച്ചപ്പാടുകളും കുടുംബങ്ങള്‍ പകര്‍ന്ന് നല്‍കണമെന്ന്  സൗദിയിലെ സാമൂഹിക നിരീക്ഷകന്‍ അഭിപ്രായപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം; മേയർക്കെതിരെ പ്രതിഷേധം കനക്കുന്നു, മരിച്ചവരുടെ സംസ്കാരം ഇന്ന്