
സൗദിയില്‍ രണ്ടാഴ്ചക്കിടെ ഭീകരവാദ കേസുകളില്‍ 66പേര്‍ അറസ്റ്റിലായി. ഇതില്‍ ഭൂരിഭാഗവും സ്വദേശികള്‍ ആണ്. അയ്യായിരത്തിലധികം പേര്‍ ഭീകരവാദ കേസുകളില്‍ രാജ്യത്ത് തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്.
ഒക്ടോബര്‍ ഒന്ന് മുതല്‍ പതിനാലു വരെയുള്ള കണക്കനുസരിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 66 പേരാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു അറസ്റ്റിലായത്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളവരെയും ഭീകരാക്രമണങ്ങളില്‍ പങ്കാളികളായവരെയുമാണ് സൗദി സുരക്ഷാ സേന പിടി കൂടിയത്. ഇവരുടെ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റിലായ 66 പേരില്‍ 61 സൗദികള്‍ ആണ്.
ഖത്തര്‍, യമന്‍, സിറിയ, സുഡാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പിടിയിലായി. നിലവില്‍ 5,305 പേരാണ് സൗദിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തടവില്‍ കഴിയുന്നത്. ഇതില്‍ 4,448 പേര്‍ സൌദികള്‍ ആണ്. മൂന്ന്‍ ഖത്തരികളും 24 സുഡാനികളും 216സിറിയക്കാരും, 298 യമനികളും 4 എത്യോപ്യക്കാരും വിചാരണ നേരിടുന്നവരില്‍ പെടും. ജിദ്ദയിലെ അല്‍ സലാം രാജകൊട്ടാരത്തിന് നേരെ കഴിഞ്ഞ ഏഴാം തിയ്യതി നടന്ന ഭീകരാക്രമണമാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam