സൗദിയില്‍ വിദേശികളായ റസിഡന്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

Published : May 13, 2017, 07:19 PM ISTUpdated : Oct 04, 2018, 11:40 PM IST
സൗദിയില്‍ വിദേശികളായ റസിഡന്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

Synopsis

ജിദ്ദ: സൗദിയില്‍ വിദേശികളായ റസിഡന്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി വയ്‌ക്കാന്‍ ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. സ്വകാര്യ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണ പ്രക്രിയ ഊര്‍ജിതമാക്കുമെന്ന് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട് മെന്റ് നിര്‍ വെക്കുന്നതിനു കഴിഞ്ഞ ദിവസം സൗദി തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കിയതിന്‌ പിന്നാലെയാണ്  സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരല്ലാത്ത വിദേശികളായ റസിഡന്റ് ഡോക്ടര്‍മാരെ റിക്രൂട്ട്‌ചെയ്യുന്നത് നിര്‍ത്തി വെക്കുന്നതിനു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

മന്ത്രാലയത്തിന്റെ ഈ തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മാനവ വിഭവ ശേഷി വിഭാഗം മേധാവി ഡോ.ആയിദ് അല്‍ഹാരിഥി ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കി. സ്വദേശികളായ നിരവധി ഡോക്ടര്‍മാര്‍ ജോലിക്കായി കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മേഘലയില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍മാരും അല്ലാത്തവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യേണ്ടതില്ലന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.സ്വകാര്യ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണ പ്രക്രിയ ഊര്‍ജിതമാക്കുമെന്ന് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ബംഗാളിൽ 'ഡബിൾ എഞ്ചിൻ' സർക്കാർ; കർഷകരുടെ അക്കൗണ്ടിൽ പണം നേരിട്ടെത്തും, മോദിയുടെ 'ഗ്യാരണ്ടി'