സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നാളെ മുതല്‍

Web Desk |  
Published : Mar 02, 2018, 11:57 PM ISTUpdated : Jun 08, 2018, 05:51 PM IST
സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നാളെ മുതല്‍

Synopsis

ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കും

റിയാദ്: സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദരായ വനിതകളാണ് സൗദി വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നലകുക. വിവിധ ട്രാഫിക് സിഗ്നലുകളെക്കുറിച്ചും റോഡുകളില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും ഇവര്‍ സ്വദേശി വനിതകള്‍ക്ക് അവബോധം നല്‍കും.

യാത്രക്കിടയില്‍ വാഹനത്തിന് സംഭവിക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം ഉള്‍പ്പടെയുള്ള നാല് പട്ടണങ്ങളിലാണ് ആദ്യ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ തയ്യാറായിട്ടുള്ളത്. 

ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കും. ഇതിനോടകം നിരവധി സ്വദേശി വനിതകളാണ് ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്നതിന് മുന്നോട്ടു വന്നിട്ടുള്ളത്. ടാക്‌സി സേവനം നടത്തുന്നതിനും വനിതകള്‍ക്ക് അനുമതി നല്‍കുമന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം