
ജിദ്ദ:ചില്ലറ വില്‍പന മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വനിതാവല്‍ക്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. 2011 മുതല്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നുണ്ടെങ്കിലും വനിതകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യം ഇല്ലാത്തതിനാല്‍ നേരത്തെ സൗദി വനിതകള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ മുന്നോട്ടു വന്നിരുന്നില്ല.
ജോലിസ്ഥലത്തേക്ക് പോയി വരാനുള്ള യാത്രാ സൌകര്യമാണ് സ്‌ത്രീകള്‍ നേരിടുന്ന ഒരു പ്രശ്നം. ഇതിനു ഉടന്‍ പരിഹാരം കാണുമെന്നു മന്ത്രാലയത്തിലെ വനിതാ തൊഴില്‍ വിഭാഗം മേധാവി ഫാതന്‍ അല്‍ സാരി പറഞ്ഞു. യൂബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ വൗച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ ജീവനക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതോടൊപ്പം സ്വകാര്യ മേഖലയിലെ ജോലി സമയവും പുനക്രമീകരിക്കുന്നതിനെ കുറിച്ച് പഠനം തുടരുകയാണ്.
മൂന്നാം ഘട്ട വനിതാ വല്‍ക്കരണ പദ്ധതി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം ശമ്പളം കുറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ നിന്ന് പതിനേഴായിരം സൗദികള്‍ ജോലി ഉപേക്ഷിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. മുവ്വായിരത്തി അഞ്ഞൂറ് റിയാലിലും കുറഞ്ഞ ശമ്പളം ലഭിച്ചവരാണ് ജോലി വിട്ടവരില്‍ കൂടുതലും. സൗദി ജീവനക്കാരില്‍ 6.6 ശതമാനം ആറായിരത്തിനും എഴായിരത്തിനും ഇടയില്‍ ശമ്പളം ലഭിക്കുന്നവരാണ്. ഏഴായിരം മുതല്‍ എണ്ണായിരം വരെ റിയാല്‍ ശമ്പളം വാങ്ങുന്നവര്‍ 2.1 ശതമാനമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam