ജമാൽ ഖഷോഗിയുടെ മരണം: വെളിപ്പെടുത്തലിന് ഒരുങ്ങി സൗദി അറേബ്യ

By Web TeamFirst Published Oct 16, 2018, 9:09 AM IST
Highlights

ഖഷോഗിയെ അവസാനമായി കണ്ട സൗദി കോൺസുലേറ്റിനുള്ളിൽ കഴിഞ്ഞ ദിവസം തുർക്കി പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു

റിയാദ്: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ ഖഷോഗി ചോദ്യം ചെയ്യലിനിടെ മരിച്ചുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കുമെന്ന് സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിൽ നിന്നും സൗദിയിലേക്ക് ഖഷോഗിയെ കടത്തുന്നതിന്റെ മുന്നോടിയായി നടത്തിയ ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടുവെന്നാണ് സിഎൻഎൻ റിപ്പോർട്ട്. 

ഖഷോഗിയെ അവസാനമായി കണ്ട സൗദി കോൺസുലേറ്റിനുള്ളിൽ കഴിഞ്ഞ ദിവസം തുർക്കി പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു. ഇതിൽ കൊലപാതകം സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി തുർക്കി അറ്റോർണി ജനറലിന്റെ ഓഫീസിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. 

അന്വേഷണത്തിലെ കണ്ടെത്തലുകൾ മൂന്നുദിവസത്തിനകം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. സൗദി രാജകുമാരന്റെ കടുത്ത വിമർശകനായ ജമാൽ ഖഷോഗിയെ ഈ മാസം രണ്ടിനാണ് സൗദി കോൺസുലേറ്റിൽ നിന്ന് കാണാതായത്. 

click me!