സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലും സ്വദേശിവത്കരണം വരുന്നു

By Web DeskFirst Published Mar 17, 2018, 12:07 AM IST
Highlights

പെൺകുട്ടികളുടെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കുക.

ജിദ്ദ: സൗദിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദ്യാഭാസമേഖലയിലെ ആദ്യഘട്ട സ്വദേശി വത്കരണത്തിനു ഓഗസ്റ്റ് മാസത്തിൽ തുടക്കമാവുമെന്ന് അധികൃതർ അറിയിച്ചു 

പെൺകുട്ടികളുടെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കുക. പ്രവിശ്യാ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായമാണ് പെൺകുട്ടികളുടെ സ്കൂളുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം അസീർ പ്രവിശ്യയിലെ പെൺകുട്ടികളുടെ സ്കൂളുകളിൽ ഓഗസ്റ്റ് 29 മുതൽ നടപ്പിലാക്കും. അസീർ പ്രവിശ്യയിൽ പെൺകുട്ടികളുടെ സ്കൂളുകൾ അടക്കം എട്ടു മേഘലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും അസീർ ഗവർണറേറ്റും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിനു ശേഷം മറ്റു പ്രവിശ്യകളിലും പദ്ധതി നടപ്പിലാക്കും.
അടുത്ത ഘട്ടത്തിൽ ആൺകുട്ടികളുടെ സ്കൂളുകളിലും സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കും.

click me!