
മലപ്പുറം: മന്ത്രി കെ.ടി ജലീലിന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ മറുപടി.ബാബറി മസ്ജിദ് തകർത്തപ്പോഴുള്ള അതേ മതസൗഹാർദ്ദ നിലപാട് തന്നെയാണ് മുസ്ലീം ലീഗിന് ഇപ്പോഴുമുള്ളത്. ഹർത്താലിന്റെ മറവിലുള്ള അക്രമത്തെ മുസ്ലീം ലീഗ് ശക്തമായി അപലപിക്കുന്നുവെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഘർഷത്തിനു പിന്നിൽ
മലപ്പുറം ജില്ലയുടെ സമാധാധാന്തരീക്ഷം തകർക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് തകർത്ത സമയത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച വലിയ മാത്യക സഹോദൻ ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് ഉണ്ടായില്ലേയെന്ന് സംശയം ഉയരുന്നുവെന്ന് ഹര്‍ത്താല്‍ ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രി കെടി ജലീല്‍ പ്രതികരിച്ചിരുന്നു. അക്രമികളെ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും സാമുദായിക ഐക്യം തകർക്കാനുള്ള നീക്കം സർക്കാർ ശക്തമായി നേരിടുമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam