
ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നിരോധിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരസ്യങ്ങള്‍ 36 മണിക്കൂറിനകം നീക്കചെയ്യാന്‍ ഗൂഗിള്‍,യാഹു.മൈക്രോസോഫ്റ്റ് അടക്കമുള്ള സെര്‍ച്ചെഞ്ചിനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ നോഡല്‍ എജന്‍സിയെ നിയമിക്കാനും കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബഞ്ചിന്റേതാണ് വിധി.
പെണ്‍കുട്ടികളുടെ ജനസംഖ്യാ അനുപാതത്തില്‍ ഗണ്യമായ കുറവ് വരുന്നത് ചൂണ്ടി കാണിച്ച് സാബു മാത്യു ജോര്‍ജ്ജ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടി കാണിച്ചിരുന്നു. നിയമനംഘനംനടത്തുന്നുവെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് സെര്‍ച്ചെഞ്ചിന്‍ കമ്പനികള്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ജനുവരി 17ന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam