സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

By Web DeskFirst Published Nov 22, 2017, 3:35 PM IST
Highlights

ദില്ലി: രാജ്യത്തെ 24 ഹൈക്കോടതകളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള വര്‍ധന 31 സുപ്രിം കോടതി ജഡ്ജിമാര്‍ക്കും 1079 ഹൈക്കോടതി ജഡ്ജിമാര്‍ക്കും 2500 റിട്ടയര്‍ഡ് ജഡ്ജിമാര്‍ക്കും ആനുകൂല്യം ലഭിക്കും. ശമ്പളവര്‍ധനവിന് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. എല്ലാ അലവന്‍സുകളും ഡിഡക്ഷന്‍സും കഴിച്ച് 1.5 ലക്ഷം രൂപയായിരുന്നു സുപ്രിം കോടതി ജഡ്ജിയുടെ മാസശമ്പളം. ഇതിന് പുറമെ താമസ സൗകര്യവും സൗജന്യമായിരുന്നു. 

ജഡ്ജിമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ നേരത്തെ കേന്ദ്ര ഗവണ്‍മെന്റിന് കത്തയച്ചിരുന്നു. 2009ലാണ് ജഡ്ജിമാരുടെ ശമ്പളം അവസാനമായി കൂട്ടിയത്. 2006 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയായിരുന്നു ഇത്. ഹൈക്കോടതികള്‍ക്ക് താഴെയുള്ള കോടതികളിലെ ജഡ്ജിമാരുടെ ശമ്പളം നിര്‍ണയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്.
 

click me!