
ദില്ലി: ദേവസ്വം ബോര്‍ഡുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ്. ഹര്‍ജി വീണ്ടും അടുത്ത മാസം പരിഗണിക്കും. തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകൾക്കാണ് നോട്ടീസ് അയച്ചത്.
സുബ്രഹ്മണ്യസ്വാമിയും ടിജി മോഹൻദാസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എൻഎസ്എസ്, എസ്എൻഡിപി എന്നീ സംഘടനകൾക്കും നോട്ടീസ് അയച്ചു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡുകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam