ചാരക്കേസ്: സിബി മാത്യൂസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Published : Feb 20, 2017, 10:33 AM ISTUpdated : Oct 05, 2018, 01:59 AM IST
ചാരക്കേസ്: സിബി മാത്യൂസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Synopsis

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിലപാട് വ്യക്തമാക്കാന്‍ 2015 ജൂലൈയില്‍ സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു.. എന്നാല്‍ കേസ് ഇന്ന് പരിഗണിച്ചപ്പോഴും നാലാഴ്ച കൂടി സമയം വേണമെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഇത്രയും നാളായി എന്ത് കൊണ്ട് മറുപടി നല്‍കിയില്ലെന്ന് ചോദിച്ച കോടതി ഇനി നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.  കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന  നമ്പി നാരായണന്‍ ആവശ്യം അംഗീകരിച്ച് വ്യഴാഴ്ച വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയെങ്കിലും ഡിവിഷന്‍ ബഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരായാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സെലിബ്രിറ്റി പരിവേഷം വോട്ടായി മാറുമോ? അങ്കമാലിയിലെ അങ്കത്തെ കുറിച്ച് പ്രോമി കുര്യാക്കോസ്
കറുത്ത വസ്ത്രം ധരിച്ച് കുരിശിൽ തലകീഴായി കിടന്ന് റീൽ, അതും പള്ളി സെമിത്തേരിയിൽ, കൂടെ ലഹരിയും; മൂന്ന് യുവാക്കൾ അറസ്റ്റിൽ