ജഡ്ജി സി എസ് കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി

Published : May 01, 2017, 07:02 AM ISTUpdated : Oct 05, 2018, 03:44 AM IST
ജഡ്ജി സി എസ് കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി

Synopsis

ന്യൂഡൽഹി: ബംഗാൾ ഹൈക്കോടതി ജഡ്ജി സി എസ് കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചിന്‍റേതാണ് നിർണായക ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ തലവനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച  ജസ്റ്റിസാണ് സി എസ് കര്‍ണ്ണന്‍.

കർണനെ പരിശോധിക്കാൻ കൊൽക്കത്തയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ബംഗാൾ ഡിജിപിയും സംസ്ഥാന സർക്കാരും ഇതിനായി സൗകര്യമൊരുക്കണമെന്നും മെഡിക്കൽ പരിശോധനാ ഫലം മേയ് എട്ടിന് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികൾക്കും മറ്റും സുപ്രീം കോടതി നിർദ്ദേശവും നൽകി.

കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്നയാളാണ് ജസ്റ്റിസ് സി എസ്. കർണൻ. സുപ്രീം കോടതിയിലെ ജഡ്‌ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്‌റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. എന്നാല്‍ തനിക്ക് സുപ്രീം കോടതിയിലെ മുതിര്‍ന്ന ഏഴ് ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണന്‍ രംഗത്തുവന്നിരുന്നു. കോടതിയലക്ഷ്യക്കേസിൽ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്ത കർണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചരുന്നു.

കൂടാതെ മെയ് 1ന് മുമ്പ് സുപ്രീംകോടതി ജഡ്‍ജിമാര്‍ തന്‍റെ വസതിയില്‍ ഹാജരാകണമെന്ന് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. സ്വന്തം വീട്ടിലിരുന്നു തന്നെയായിരുന്നു കര്‍ണന്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വികൃതി അതിരുകടക്കുന്നു, മൊബൈൽ മോഷണവും പതിവ്', 12കാരനെ രണ്ട് മാസം തൂണിൽ കെട്ടിയിട്ട് മാതാപിതാക്കൾ, കേസ്
ബംഗ്ലാദേശിൽ അക്രമികൾ തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു; അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെ മരണം