ണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു. തമിഴ്നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ നേതാക്കൾ. കനിമൊഴി, ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവരും അമിത് ഷായെ കാണാനുള്ള ഡിഎംകെ സംഘത്തിലുണ്ടായിരുന്നു. ബില്ലിന് പിന്തുണ അറിയിക്കാൻ എത്തിയതെന്നാണ് കനിമൊഴി. ബില്ല് ഇപ്പോൾ പാസായില്ലെങ്കിൽ തമിഴ്നാടിന് തിരിച്ചടിയാകുമെന്നാണ് കണിമൊഴിയുടെ പ്രതികരണം. വൈഎസ്ആർ കോൺഗ്രസ് എംപി വൈ.വി.സുബ്ബറെഡ്ഢിയും ഡിഎംകെ സംഘത്തോടൊപ്പമുണ്ടായിരുന്നു. മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ചുവടുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഡിഎംകെ അതിവേഗ നീക്കങ്ങൾ നടത്തുന്നതായാണ് സൂചന. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു.
തമിഴ്നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാവ് എ. രാജ എംപി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.












