പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടുന്ന വിധി; ബാറുകള്‍ക്കും ബാധകം

Published : Mar 31, 2017, 10:56 AM ISTUpdated : Oct 04, 2018, 05:28 PM IST
പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടുന്ന വിധി; ബാറുകള്‍ക്കും ബാധകം

Synopsis

ദില്ലി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ബിയർ-വൈൻ പാർലറുകൾക്കും പൂട്ടുവീഴുമെന്ന് ഉറപ്പായി. 

മദ്യശാലകൾ പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കോടതി വിധി. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജിയിയാണ് കോടതി പരിഗണിച്ചത്. കോടതി വിധി ബാറുകൾക്ക് ബാധകമല്ലെന്ന നിയമോപദേശമാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാൽ കോടതി വിധിയോടെ സർക്കാർ നിലപാട് അപ്രസക്തമായിരിക്കുകയാണ്.

സെപ്റ്റംബർ 30 വരെ ലൈസൻസുള്ള മദ്യശാലകൾക്ക് പാതയോരങ്ങളിൽ പ്രവർത്തിക്കാം. കാലാവധിക്ക് മുൻപ് മദ്യശാലകൾ 500 മീറ്റർ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂട്ടണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ ദൂരപരിധിയിൽ ചെറിയ ഭേദഗതിയും കോടതി വരുത്തിയിട്ടുണ്ട്. 20,000-ത്തിൽ താഴെ ജനസംഖ്യയുള്ള തദ്ദശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിഥിയിലെ മദ്യശാലകൾക്ക് 500 മീറ്റർ പരിധി എന്നത് 220 മീറ്ററാക്കി കുറച്ചു നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ