മൂന്ന് പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ്; സൈനികനെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി

By Web DeskFirst Published Mar 5, 2018, 3:43 PM IST
Highlights

സൈനിക ഉദ്യോഗസ്ഥന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു

ദില്ലി: കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെതിരെ തത്കാലം നടപടി എടുക്കരുതെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിലഭിക്കാതെ സൈനികനെതിരെ നടപടിയെുക്കാന്‍ ജമ്മുകശ്മീര്‍ പൊലീസിന് അധികാരമില്ലെന്നും  കോടതി വ്യക്തമാക്കി. ഏപ്രില്‍ 24ന് കേസ് പരിഗണിക്കുന്നത് വരെ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു.

അതേസമയം എഫ്.ഐ.ആറില്‍ സൈനിക ഉദ്യോഗസ്ഥന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സൈന്യത്തിന്റെ ‍വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞ ആള്‍കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഭവത്തിലാണ് മേജര്‍ ആദിത്യയക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരുന്നത്. പൊലീസ് നടപടിക്ക് എതിരെ മേജര്‍ ആദിത്യയുടെ പിതാവാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

click me!