
കൊച്ചി: കെ. ബാബു എക്സൈസ് മന്ത്രിയായിക്കെ ത്രിസ്റ്റാര്‍ ഹോട്ടലുകളിൽ നിന്ന് ഈടാക്കിയ മുൻകൂർ ബാർ ലൈൻസ് ഫീ തിരിച്ചുനൽകിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ അഡ്വക്കേറ്റ് ജനറലൽ സുധാകര പ്രസാദ് വിജിലൻസിന് കത്ത് നൽകി. കത്തിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സര്‍ക്കാർ ആവശ്യം അംഗീകരിച്ച് ബാര്‍ ലൈൻസ് ഫി തിരിച്ചുനൽകുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ 2013ൽ 10 ത്രി സ്റ്റാർ ഹോട്ടലുകൾക്ക് സംസ്ഥാന സര്‍ക്കാർ ബാര്‍ ലൈൻസ് നൽകിയിരുന്നു. അന്ന് മദ്യനയം നിലവിൽ വന്ന് 10 മാസത്തിന് ശേഷമാണ് ഈ ഹോട്ടലുകൾക്ക് ബാര്‍ ലൈൻസ് കിട്ടിയത്. അതുകൊണ്ട് ഈ ഹോട്ടലുകളിൽ നിന്ന് സർക്കാർ അന്ന് ഈടാക്കിയ മുൻകൂർ ബാർ ലൈൻസ് ഫീസായ 22 ലക്ഷം രൂപയിൽ 10 മാസത്തെ ഫീസ് എത്രയെന്ന് കണക്കാക്കി അത് ഹോട്ടലുകൾക്ക് തിരിച്ചുനൽകാൻ ഹോട്ടലുടമകളുടെ ഹര്‍ജി അംഗീകരിച്ച് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
എന്നാൽ 10ൽ നാല് ഹോട്ടലുകൾക്ക് മാത്രം മുൻകൂര്‍ ഫീസ് തിരിച്ചുനൽകിയ അന്നത്തെ യു.ഡി.എഫ് സര്‍ക്കാർ 6 ബാറുകൾക്ക് ലൈൻസ് ഫീസ് തിരിച്ചുനൽകുന്നതിനെ മാത്രം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും പിന്നീട് സുപ്രീംകോടതിയിലും ചോദ്യം ചെയ്തു. ഇത് സംശയകരമാണെന്നും നാല് ബാറുകൾക്ക് മാത്രം മുൻകൂർ ലൈൻസ് ഫി തിരിച്ചുനൽകിയതിൽ മുൻ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ കാലത്ത് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുമാണ് അഡ്വക്കേറ്റ് ജനറൽ സുധാകരപ്രസാദ് വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അഡ്വക്കേറ്റ് ജനറൽ വിജിലൻസിന് നൽകിയ കത്തിന്‍റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയിൽ നൽകുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിൽ ലൈൻസ് ഫി തിരിച്ചുനൽകാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam