സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷാ വിവാദം; സുപ്രീം കോടതി ഇടപെടുന്നു

By Web DeskFirst Published Mar 5, 2018, 1:07 PM IST
Highlights

കേന്ദ്ര സര്‍ക്കാറിന്റെ സബോര്‍ഡിനേറ്റ് സര്‍വീസുകളിലേക്കുള്ള നിയമനങ്ങള്‍ക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 മുതല്‍ 22 വരെ നടത്തിയ കംബെയ്ന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് ചോര്‍ന്നത്.

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് സംബന്ധിച്ച കേസ് മാര്‍ച്ച് 12ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2017 ഫെബ്രുവരി 21ന് നടന്ന കംബെയ്ന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ സബോര്‍ഡിനേറ്റ് സര്‍വീസുകളിലേക്കുള്ള നിയമനങ്ങള്‍ക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 മുതല്‍ 22 വരെ നടത്തിയ കംബെയ്ന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് ചോര്‍ന്നത്. പരീക്ഷയുടെ പാര്‍ട്ട് -1 ചോദ്യ പേപ്പറിനെ കുറിച്ചായിരുന്നു ആരോപണം. ഫെബ്രുവരി 27 മുതല്‍ ഉദ്ദ്യോഗാര്‍ത്ഥികള്‍ ദില്ലിയിലെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തുകയാണ്. ഇതിനിടെ പ്രതിഷേധം ശക്തമായതോടെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും കഴിഞ്ഞ ദിവസം തീരുമാനിച്ചു.

click me!