
മസ്കറ്റ്: ഒമാന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക - ശാസ്‌ത്ര സഹകരണ പദ്ധതി പ്രകാരം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുമെന്ന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം .ഒമാനില്‍ ഉന്നത വിദ്യാഭ്യാസം നടത്തുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്കു പുറമെ ഒമാനില്‍ താമസിച്ചു വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.യന്ത്രശാസ്‌ത്രം, ഭരണ നടത്തിപ്പ്,വിവര സാങ്കേതിക വിദ്യ , ഭാഷ കലാസൃക്ഷ്‌ടി തുടങ്ങിയ വിഭാഗങ്ങളിലെ ഉയര്‍ന്ന പഠനത്തിനാണ് സ്കോളര്‍ഷിപ് നല്‍കുക.
അപേക്ഷകര്‍ ഇരുപത്തി അഞ്ചു വയസ്സിനു താഴേ ഉള്ളവര്‍ ആയിരിക്കണം. 2017 - 2018 അധ്യയന വര്‍ഷത്തേക്ക് ആറു സ്കോളര്‍ഷിപ്പുകളാണ് നല്‍കുക.പ്രിപ്പറേറ്ററി പ്രോഗ്രാം അടക്കം അഞ്ചു വര്‍ഷമാണ് പഠന കാലാവധി.ജനറല്‍ സെക്കണ്ടറി, ഹയ്യര്‍ എഡ്യുക്കെഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ പ്ലസ്സ്ടൂ യോഗ്യത ഉള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍.
ഇന്ത്യയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ അലവന്‍സായി ഇരുനൂറു ഒമാനി റിയാലും, കൂടാതെ താമസം,യാത്ര എന്നി സൗകര്യങ്ങളും ലഭ്യമാകും.നിബന്ധനകള്‍ക്ക് വിദേയമായി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും, വര്‍ഷത്തില്‍ ഒരിക്കല്‍ ഇന്ത്യയില്‍ നിന്നും ഒമാനില്‍ എത്തി മടങ്ങി പോകുവാനുള്ള വിമാന ടിക്കറ്റും ലഭിക്കും.
ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ അലവന്‍സും വിമാന ടിക്കറ്റും ഒഴിച്ചുള്ള ആനുകൂല്യമാകും ലഭിക്കുക.സുല്‍ത്താന്‍ ഖാബൂസ് സര്‍വകാലശാല,ശരിയാ എജുക്കെഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അപ്ലൈഡ് സയന്‍സ് കോളേജ്, ഹയ്യര്‍ കോളേജ് ഓഫ് ഠേക്നോളജി, കോളേജ് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാഷ്യല്‍ സ്റ്റഡീസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനാകും സ്കോളര്‍ഷിപ് ലഭിക്കുക.
അപേക്ഷകര്‍ ഈ മാസം ഇരുപത്തിനാലിനു മുന്‍പേ ന്യൂ ഡല്‍ഹിയിലെ മാനവവിഭവശേഷി മന്ത്രാലയത്തിലോ,ഓഗസ്റ്റ് 28ന് മുന്‍പ്മസ്കറ്റ് ഇന്ത്യന്‍ എംബസിയിലയോ അപേക്ഷകള്‍ സമര്‍പ്പിയ്‌ക്കേണ്ടതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam