കോട്ടയത്തെ ചില പ്രദേശങ്ങളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Web Desk |  
Published : Jul 19, 2018, 07:11 PM ISTUpdated : Oct 02, 2018, 04:23 AM IST
കോട്ടയത്തെ ചില പ്രദേശങ്ങളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Synopsis

കോട്ടയത്തെ ചില പ്രദേശങ്ങളില്‍ നാളെ സ്കൂളുകള്‍ക്ക് അവധി

കോട്ടയം: ജില്ലയിലെ കോട്ടയം, വൈക്കം, താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകൾ മീനച്ചിൽ താലൂക്കിലെ  കിടങ്ങൂർ ഗ്രാമപഞ്ചായത്തിലേയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നഎല്ലാ സ്കൂളുകള്‍ക്കും നാളെ (20. 7. 2018) വ്യാഴാഴ്‌ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മുൻ നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല. മുൻ ദിവസങ്ങളിലെ പോലെ അംഗനവാടികളിൽ നിന്ന് കുട്ടികൾക്കും ഗർഭിണികൾക്കും വൃദ്ധജനങ്ങൾക്കും നൽകുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ജില്ലാകളക്ടർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിയോട് 'പ്രതികാരം' തീർത്തു; എംഎൽഎ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കാത്തത് കാരണം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്