സ്കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം

Published : Sep 18, 2018, 05:24 PM ISTUpdated : Sep 19, 2018, 09:29 AM IST
സ്കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം

Synopsis

രചനാ മത്സരങ്ങൾ ജില്ലവരെ മാത്രമായിരിക്കും നടത്തുക. ജില്ലകളിൽ ഒന്നാം സ്ഥാനം കിട്ടുന്ന രചനകൾ സംസ്ഥാന തലത്തിൽ വിലയിരുത്തി ഒന്നാം സ്ഥാനവും ഗ്രേസ് മാർക്കും വിദ്യാർത്ഥികൾക്ക് നൽകും. ജില്ലകളിൽ ഒരേ ദിവസം ഒരേ വിഷയത്തിലായിരിക്കും രചനാ മത്സരം. 47 ഇനങ്ങളിലാണ് രചനാ മത്സരങ്ങൾ. സ്കൂൾ തല മത്സരങ്ങൾ ഒക്ടോബർ ഒന്നിനും 13 നും ഇടക്ക്, സബ് ജില്ല മത്സരങ്ങള്‍ ഒക്ടോബർ 20 നും നവംബർ 3 നും ഇടക്കായിരിക്കും നടക്കുക.  നവംബർ 12 മുതൽ 24 വരെയാകും ജില്ലാ തല മത്സരങ്ങൾ.

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവവും കായിക മേളയും മൂന്ന് ദിവസമാക്കി ചുരുക്കും. കലോത്സവം ഡിസംബർ 7,8,9 തിയ്യതികളിൽ ആലപ്പുഴയിൽ നടക്കും. കായിക മേള 26,27,28 ദിവസങ്ങളിൽ തിരുവനന്തപുരത്തായിരിക്കും. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാനാണ് കലാ-കായിക മേളകൾ വെട്ടിച്ചുരുക്കിയത്.

രചനാ മത്സരങ്ങൾ ജില്ലവരെ മാത്രമായിരിക്കും നടത്തുക. ജില്ലകളിൽ ഒന്നാം സ്ഥാനം കിട്ടുന്ന രചനകൾ സംസ്ഥാന തലത്തിൽ വിലയിരുത്തി ഒന്നാം സ്ഥാനവും ഗ്രേസ് മാർക്കും വിദ്യാർത്ഥികൾക്ക് നൽകും. ജില്ലകളിൽ ഒരേ ദിവസം ഒരേ വിഷയത്തിലായിരിക്കും രചനാ മത്സരം. 47 ഇനങ്ങളിലാണ് രചനാ മത്സരങ്ങൾ. സ്കൂൾ തല മത്സരങ്ങൾ ഒക്ടോബർ ഒന്നിനും 13 നും ഇടക്ക്, സബ് ജില്ല മത്സരങ്ങള്‍ ഒക്ടോബർ 20 നും നവംബർ 3 നും ഇടക്കായിരിക്കും നടക്കുക.  നവംബർ 12 മുതൽ 24 വരെയാകും ജില്ലാ തല മത്സരങ്ങൾ.

ഗെയിംസ് മത്സരങ്ങൾ സോണൽ തലത്തിൽ അവസാനിപ്പിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തിയ്യതികൾ തീരുമാനിച്ച് സർക്കാറിന് ശുപാർശയായി നൽകിയത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാനായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. പിന്നീട് ഇതിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. എല്ലാ മേളകളുടെയും ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ