തിരശീല ഇല്ല; നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം

Published : Dec 07, 2018, 12:43 PM ISTUpdated : Dec 07, 2018, 12:51 PM IST
തിരശീല ഇല്ല; നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം

Synopsis

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് 9 മണിക്ക് തുടങ്ങേണ്ട നാടൻപാട്ട് മത്സരം 11 മണി കഴിഞ്ഞിട്ടും തുടങ്ങിയില്ല.

ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ നാടന്‍പാട്ട് വേദിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വേദിയില്‍ തിരശീല ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധനത്തെ തുടര്‍ന്ന് നാടന്‍പാട്ട് മത്സരങ്ങള്‍ വൈകി.

ഒമ്പത് മണിക്ക് തുടങ്ങേണ്ട നാടൻപാട്ട് മത്സരം 11 മണി കഴിഞ്ഞിട്ടും തുടങ്ങിയിരുന്നില്ല. വേദിയിൽ കർട്ടൻ ഇല്ലാത്തതിനാൽ മത്സരം നടത്താനാകില്ലെന്ന് രക്ഷിതാക്കളും മത്സരാർത്ഥികളും അറിയിച്ചിരുന്നു. എന്നാൽ മത്സരം നടത്തുമെന്ന തീരുമാനവുമായി അധികൃതർ മുന്നോട്ട് പോയതോടെ ചെറിയ സംഘർഷവുമുണ്ടായി. പിന്നീട്, പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം വേദിയില്‍ തിരശീലയിടാന്‍ അധികൃതര്‍ തയ്യാറായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുകുമാരന്‍ നായരുടെ വമ്പൻ പ്രഖ്യാപനം, 'വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാർ'; വീണ്ടും എൻഎസ്എസ്-എസ്എൻഡിപി ഐക്യം? 'കാർ യാത്ര വിവാദം ഭൂഷണമല്ല'
വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷം!, ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി വിമാനം കാണാതായി, അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന