കളമശ്ശേരിയില്‍ സ്പായിലെ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം. രണ്ട് യുവാക്കൾ കളമശ്ശേരി പൊലീസിന്‍റെ പിടിയിൽ
കൊച്ചി: കളമശ്ശേരിയില്‍ സ്പായിലെ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം. രണ്ട് യുവാക്കൾ കളമശ്ശേരി പൊലീസിന്‍റെ പിടിയിൽ. കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്. ഒക്ടോബർ രണ്ടിന് സ്പാ ജോലിക്കായുള്ള ഇന്‍റർവ്യൂവിന്‍റെ പേരിൽ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനൽകി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് സ്പായുടെ മറവിൽ ഇത്തരം പ്രവർത്തികൾ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.



