സംസ്ഥാനത്തെ സ്‍കൂളുകൾ ഇന്ന് തുറക്കും

Published : Jun 01, 2017, 08:41 AM ISTUpdated : Oct 05, 2018, 03:10 AM IST
സംസ്ഥാനത്തെ സ്‍കൂളുകൾ ഇന്ന് തുറക്കും

Synopsis

തിരുവനന്തപുരം: അവധിക്കാലത്തിന് വിട നൽകി സംസ്ഥാനത്തെ സ്‍കൂളുകൾ ഇന്ന് തുറക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒട്ടേറെ നൂതന പരിഷ്ക്കാരങ്ങളോടെയാണ് പുതിയ അധ്യായനവർഷം തുടങ്ങുന്നത്.

ദളിത് വിദ്യാർത്ഥിക്ക് പ്രവേശനം നൽകി ജാതിവ്യവസ്ഥക്കെതിരായ ചരിത്ര പോരാട്ടത്തിന് വേദിയായ തിരുവനന്തപുരത്തെ ഊരൂട്ടമ്പലം സ്കൂളിലാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം. പുസ്‍തകങ്ങളും യൂണിഫോമും എത്തിക്കഴിഞ്ഞതോടെ  പതിവ് ആശങ്കയില്ലാതെ കുട്ടികൾക്ക് സ്കൂളിലെത്താം.  

1 മുതൽ 7 വരെ വിവരസാങ്കേതിക വിദ്യ അനുസരിച്ചുള്ള പുസ്തകങ്ങൾ. 8 മുതൽ 12 വരെ  4500 ക്ലൂസുകൾ ഹൈടെക്കാക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. 200 അധ്യയന ദിവസം ഉറപ്പാക്കാനും കർശന നിർദ്ദേശമുണ്ട്. ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കി. അധ്യാപക പരിശീലനം ഒഴിവ് ദിവസങ്ങളിൽ മാത്രം. അങ്ങിനെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ഒരു പാട് പദ്ധതികളുമായാണ് സ്കൂൾ തുറക്കുന്നത്. .

മുൻവർഷം സർക്കാർ-എയ്ഡ്ഡ് സ്കൂളിൽ ഒന്നാം ക്ലാസിലെത്തിയത് മൂന്ന് ലക്ഷം കുട്ടികൾ. ഇത്തവണ മൂന്നരലക്ഷമാണ് പ്രതീക്ഷ. ആറാം പ്രവൃത്തിദിവസം തന്നെ കുട്ടികളുടെ കണക്കെടുക്കും. കൊഴിഞ്ഞുപോക്കിന് തടയിട്ട് പരമാവധി കൂട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കെത്തിക്കുകയാണ് പ്രധാനലകഷ്യം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല, 'തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് തന്നെ ആവർത്തിച്ചു'
'അമ്മേന്റെ കുട്ടീടെ മുഖമെല്ലാം മാറിയല്ലോ, എന്തിനാ വാവേ ഇത് ചെയ്തത്? ഓനൊന്നിനും പോകാത്തോനാ'; നെ‍ഞ്ചുപൊട്ടി ദീപക്കിന്റെ അച്ഛനും അമ്മയും