ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തും; മാന്വൽ പരിഷ്കരിക്കാന്‍ നീക്കം

Published : Sep 11, 2018, 08:48 AM ISTUpdated : Sep 19, 2018, 09:22 AM IST
ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തും; മാന്വൽ പരിഷ്കരിക്കാന്‍ നീക്കം

Synopsis

പ്രളയക്കെടുതിയെ തുടര്‍ന്ന് ചെലവ് ചുരുക്കാന്‍ കലോത്സവങ്ങള്‍ നടത്തേണ്ടെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ തീരുമാനത്തില്‍ മാറ്റം. കലോത്സവങ്ങൾ ആഘോഷം ഇല്ലാതെ നടത്താന്‍ തീരുമാനമായി.

തിരുവനന്തപുരം: ആർഭാടങ്ങളില്ലാതെ സ്കൂൾ കലാ കായിക, ശാസ്ത്ര മേളകൾ നടത്തും. ഇതിനായി കലോത്സവ മാന്വൽ പരിഷ്ക്കരിക്കും. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ മേളകളെല്ലാം ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ റദ്ദാക്കി. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സാംസ്ക്കാരിക പ്രവർത്തകരുമായും ആലോചിച്ചാണ് തീരുമാനമെടുത്തത്.

പല തരത്തിലുള്ള ബദൽ നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. എൽപി-യുപി തലങ്ങളിൽ മേള ഒഴിവാക്കിയേക്കും. ഘോഷയാത്രയും സ്റ്റേജിലെ ആർഭാടങ്ങളുമെല്ലാം കുറക്കും.സ്കൂൾ, സബ് ജില്ലാ, ജില്ലാ തലങ്ങളിൽ പ്രത്യേക സ്റ്റേജുകൾക്ക് പകരം സ്കൂളിലെ ഓ‍‍ഡിറ്റോറിയങ്ങൾ വേദിയാക്കും. സർക്കാറിൽ നിന്നുള്ള ഫണ്ട് പരമാവധി കുറച്ച് സ്പോൺസർമാരെ കണ്ടെത്താനും ശ്രമിക്കും. 

സംസ്ഥാന സ്കൂൾ കലോത്സവം വാർഷിക പരീക്ഷക്ക് ശേഷം ഏപ്രിലിൽ നടത്തിയാലോ എന്ന ആലോചനയും ഉണ്ട്. പ്രളയം വലിയ ദുരന്തം ഉണ്ടാക്കിയ സാഹചര്യത്തിൽ ആലപ്പുഴയിൽ നിന്നും സംസ്ഥാന സ്കൂൾ കലോത്സവും മാറ്റണോഎന്നതിലും മാന്വൽ പരിഷ്ക്കരണ സമിതി അന്തിമതീരുമാനമെടുക്കും. ഡെലിഗേറ്റ് പാസിനുള്ള തുക കൂട്ടി അന്താരാഷ്ട്രാ ചലച്ചിത്ര മേളയും നടത്തണമെന്ന നിർദ്ദേശമുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്
ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത