
പമ്പ: ശബരിമല സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ നടക്കും.എസ് ഐ ടി സംഘം പമ്പയിൽ എത്തി.എസ് പി ശശിധരനും സംഘവുമാണ് എത്തിയത്.ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും..പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും. ഹൈകോടതി നിർദേശം പ്രകാരം ആണ് നടപടി.ശാസ്ത്രീയ പരിശോധന കേസിൽ ബലം പകരുമെന്നാണ് വിലയിരുത്തൽ
ശബരിമലയിൽ തിരുത്തലുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു.ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. ഇനി ആ സൗമ്യതയുണ്ടാകില്ല.ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് പ്രഥമപരിഗണന.സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല.അവരുടെ പശ്ചാത്തലംപരിഗോധിക്കപ്പെടും.: അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും.ഒരു മിഷൻ ഉണ്ട്,അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam