'നിങ്ങള്‍ ഹിന്ദുവല്ല'; ശാസ്ത്രജ്ഞനെ നൃത്താഘോഷത്തില്‍ നിന്ന് ഇറക്കി വിട്ടു

By Web TeamFirst Published Oct 15, 2018, 1:29 PM IST
Highlights

ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനായ കരണ്‍ ജാനി (29)യാണ് തനിക്കും സുഹൃത്തുക്കള്‍ക്കും നേരെ സംഘാടകരില്‍ നിന്നും ദുരനുഭവമുണ്ടായതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

വഡോദര: ഹിന്ദുവല്ലെന്ന് ആരോപിച്ച് യുവാവിനെയും സുഹൃത്തുക്കളെയും അമേരിക്കയിലെ അറ്റ്‍ലാന്‍റയില്‍ നടന്ന നൃത്താഘോഷം 'ഗര്‍ഭ'യില്‍ നിന്നും പുറത്താക്കി. ശ്രീ ശക്തി മന്ദിര്‍ ക്ഷേത്രം ഭാരവാഹികള്‍ നടത്തുന്ന ചടങ്ങില്‍ നിന്നാണ് യുവാവിനെയും സുഹൃത്തുക്കളെയു ഇറക്കി വിട്ടത്. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ കരണ്‍ ജാനി (29)യാണ് തനിക്കും സുഹൃത്തുക്കള്‍ക്കും നേരെ സംഘാടകരില്‍ നിന്നും ദുരനുഭവമുണ്ടായതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിങ്ങളെ കണ്ടാല്‍ ഹിന്ദുവിനെപോലെയല്ലെന്നും തിരിച്ചറിയില്‍ കാര്‍ഡിലെ സര്‍നെയിം ഹിന്ദുവിന്‍റേത് അല്ലെന്നുമായിരുന്നു  സംഘാടകരുടെ നിലപാടെന്ന് കരണ്‍ ജാനി പറഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടും സുഹൃത്തിന്‍റെ 'വാലാ' എന്ന സര്‍നെയിം ഹിന്ദുവിന്‍റേതല്ലെന്നായിരുന്നു സംഘാടകരുടെ നിലപാട്.

ആദ്യമായി 'ഗര്‍ഭ' നൃത്താഘോഷ ചടങ്ങിനെത്തിയ തന്‍റെ കൊങ്ങിണി സുഹൃത്തിനോട് സംഘാടകര്‍ പറഞ്ഞത്  ഞങ്ങള് നിങ്ങളുടെ പരിപാടിക്ക് വന്നതല്ല, നിങ്ങളാണ് ഞങ്ങളുടെ പരിപാടിക്ക് വന്നതെന്നായിരുന്നു. 'മുരദേശ്വര്‍' എന്ന സര്‍നെയിമുള്ള തന്‍റെ സുഹൃത്ത് കന്നഡ മറാത്തിയാണ്. എന്നാല് നിങ്ങള്‍ ഇസ്ലാംവിശ്വാസിയാണെന്നാണ് വൊളന്‍റിയര്‍ പറഞ്ഞത്. കഴിഞ്ഞ 12 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന തനിക്ക് അമേരിക്കക്കാരുടെ ഇടയില്‍ നിന്നുപോലും വിവേചനം നേരിട്ടിട്ടില്ല.  ആറുവര്‍ഷമായി നൃത്താഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന തനിക്ക് ഇതാദ്യത്തെ അനുഭവമെന്നായിരുന്നു കരണ്‍ ജാനി പറഞ്ഞത്. വിഷയം സൂചിപ്പിച്ചുകൊണ്ട് ശ്രീ ശക്തി മന്ദിറിനയച്ച ഇമെയിലിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എന്നാല്‍ അമ്പല കമ്മിറ്റി ചെയര്‍മാന്‍ ക്ഷമ ചോദിച്ചുകൊണ്ട് തന്നെ വിളിച്ചിരുന്നതായു ജാനി പറഞ്ഞു.

 

Year 2018 & Shakti Mandir in Atlanta, USA denied me and my friends entry from playing garba because:

“You don’t look Hindu and last name in your IDs don’t sound Hindu”

-THREAD- pic.twitter.com/lLVq4KhJtw

— Dr. Karan Jani (@AstroKPJ)
 
click me!