മണിക്കൂറുകളോളം ഫോണ്‍ വിളി; ഭര്‍ത്താവ് ശകാരിച്ചതിന് മൂന്ന് കുട്ടികളെയും കൊന്ന് യുവതി ആത്മഹത്യ ചെയ്തു

Published : Sep 29, 2018, 03:01 PM IST
മണിക്കൂറുകളോളം ഫോണ്‍ വിളി; ഭര്‍ത്താവ് ശകാരിച്ചതിന് മൂന്ന് കുട്ടികളെയും കൊന്ന് യുവതി ആത്മഹത്യ ചെയ്തു

Synopsis

മറ്റൊരാളുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് ഭര്‍ത്താവ് ശകാരിച്ചതിന്‍റെ പേരില്‍ യുവതി ആത്മഹത്യ ചെയ്തു. മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതിന് ശേഷം യുവതിയും കിണറ്റിലേക്ക് ചാടുകയായിരുന്നു. 

സേലം: മറ്റൊരാളുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് ഭര്‍ത്താവ് ശകാരിച്ചതിന്‍റെ പേരില്‍ യുവതി ആത്മഹത്യ ചെയ്തു. മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതിന് ശേഷം യുവതിയും കിണറ്റിലേക്ക് ചാടുകയായിരുന്നു. 

തമിഴ്നാട് സേലത്ത് കൊഴിഞ്ഞിപ്പട്ടിയെന്ന സ്ഥലത്തെ വീട്ടില്‍ നിന്ന് മൂന്നു ദിവസമായി  കാണാതായ 26കാരിയായ യുവതിയുടെയും ഏഴും മൂന്നു വയസുള്ള കുട്ടികളുടെയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മൃതദേഹം വീടിനടത്തുള്ള കൃഷിയിടത്തിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. യുവതി ഫോണ്‍ ഉപയോഗിച്ചതിന്‍റെ പേരിലുള്ള ശകാരത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മറ്റൊരാളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭര്‍ത്താവ്. ഇതിനെതരെ പ്രതികരിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ഫോണില്‍ നിന്നും യുവതി വിളി തുടര്‍ന്നതോടെ ഭര്‍ത്താവ് രൂക്ഷമായ ഭാഷയില്‍ ശകാരിച്ചു. സംഭവത്തിന് ശേഷം ജോലിക്ക് പോയി തിരിച്ചുവന്നപ്പോള്‍ കുട്ടികളെയും യുവതിയെയും കാണാതാവുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്
സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം