സ്കോര്‍പീൻ; രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് നാവിക സേനാ മേധാവി

Published : Sep 17, 2016, 08:12 AM ISTUpdated : Oct 05, 2018, 03:37 AM IST
സ്കോര്‍പീൻ; രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് നാവിക സേനാ മേധാവി

Synopsis

ന്യൂഡല്‍ഹി: സ്കോര്‍പീൻ അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർന്നത് ഇന്ത്യയിൽ നിന്നല്ലെന്ന് നാവികസേന മേധാവി സുനിൽ ലാൻപ.

ഫ്രാൻസിന്‍റെ പ്രതിരോധ സ്ഥാപനമായ ഡി സി എൻ എസിന്‍റെ ഫ്രാൻസിലെ ഓഫീസിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നും നാവിക സേന നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായെന്നും ലന്‍പ പറഞ്ഞു. നാവികസേന ഉന്നതതല അന്വേഷണം നടത്തുന്നുണ്ട്. ഫ്രാൻസും അന്വേഷിക്കുന്നുണ്ട്. പൂർണമായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുനിൽ ലൻപ മുംബൈയിൽ പറഞ്ഞു.

മിസൈലുകളെ പ്രതിരോധിക്കാനുള്ള കപ്പലായ മൊർമുഗാവോ നീറ്റിലിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർവാഹിനിയിലെ രഹസ്യ വിവരങ്ങളുള്ള 2,200 പേജുള്ള വിവരങ്ങൾ ചോർന്നന്ന റിപ്പോർട്ട് ദി ആസ്ട്രേല്യന്‍’ ദിനപത്രമാണ് പുറത്ത് വിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി 46 യാത്രക്കാർ
പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു; ജാ​ഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്