ഹൈദരാബാദ് സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

Published : Sep 17, 2016, 07:52 AM ISTUpdated : Oct 05, 2018, 01:44 AM IST
ഹൈദരാബാദ് സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

Synopsis

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. സര്‍വ്വകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു.  ഒന്നാംവർഷ വിദ്യാർഥി മെഹ്ബൂബ് നഗർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് പിന്നാക്ക സമുദായംഗമായ പ്രവീണിന് സർവകലാശാലയിൽ പ്രവേശം ലഭിച്ചത്.

ജനുവരിയിലാണ് ദലിത് വിദ്യാർഥി രോഹിത് വെമുല ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. രോഹിതിന്‍റെ ആത്മഹത്യക്ക് കാരണം ദലിത് പീഡനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വൻപ്രതിഷേധ സമരങ്ങളാണ് രാജ്യത്തൊട്ടാകെ അരങ്ങേറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമത ബാനർജിക്ക് തിരിച്ചടി; ഇഡി റെയ്‍ഡ് തടസപ്പെടുത്തിയ കേസ്; മമതയ്ക്ക് സുപ്രീം കോടതി നോട്ടീസ്, മമത മോഷണം നടത്തിയെന്ന് ഇഡി
കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും