
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മറുപടിയുമായി എസ്.ഡി.പി.ഐ രംഗത്ത്. മുസ്ലീം സമുദായത്തിന് വേണ്ടി പ്രവർത്തിക്കാന്‍ ഏതെങ്കിലും സംഘടനയ്ക്ക് സർട്ടിഫിക്കറ്റ് നൽകുന്ന അതോരിറ്റിയല്ല കാന്തപുരമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. ഇന്ന് രാവിലെയാണ് എസ്.ഡി.പി.ഐ-ക്യാമ്പസ് ഫ്രണ്ട് എന്നിവയുടെ മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയത്. ഏത് ഫ്രണ്ടായാലും ഖുർആനും ഹദീസും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്സാമിന് വേണ്ടി ഒരു പൊതുതത്വത്തില്‍ അല്ലാതെ ഒരു പ്രത്യേക തത്വത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇസ്ലാമിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ അവസാനിപ്പിക്കണം. ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എന്തൊക്കെ പേരിട്ടാലും ഇതിന് പിന്നില്‍ സലഫിസമാണ്. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അഭിമന്യുവധത്തെ തുടർന്ന് എസ്.ഡി.പി.ഐ അനുബന്ധ സംഘടനകൾക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കാന്തപുരം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam