കൈ വെട്ട് കേസ്: അഞ്ച് പ്രതികള്‍ ജയില്‍ മോചിതരായി

By Web DeskFirst Published May 26, 2018, 2:04 PM IST
Highlights
  • പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ അഞ്ച് പ്രതികള്‍ ജയില്‍ മോചിതരായി

കണ്ണൂര്‍ : പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ അഞ്ച് പ്രതികള്‍ ജയില്‍ മോചിതരായി. ശിക്ഷാ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്. എസ്ഡിപിഐ പ്രവര്‍ത്തകരനായ ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംഷുദ്ദീന്‍, പരീദ്, ഷാന്‍ എന്നിവരാണ് മോചിതരായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇവര്‍ തടവുശിക്ഷയനുഭവിച്ചത്. 8 വര്‍ഷമായിരുന്നു ഇവരുടെ ശിക്ഷാ കാലയളവ്.

എന്നാല്‍ റിമാന്‍ഡ് കാലത്തുപോലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാലയളവടക്കം ശിക്ഷയായി പരിഗണിച്ചാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. 2010 ജൂലൈ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു.

click me!