
പാലക്കാട്: തൃത്താലക്ക് സമീപം ഭാരതപ്പുഴയിൽ 4 കുട്ടികൾ ഒഴുക്കിൽപ്പെട്ടു. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. അവശേഷിച്ച മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ആനക്കര ഉമ്മത്തൂർ കടവിലാണ് അപകടമുണ്ടായത്.
കുറ്റിപ്പുറത്ത് നിന്ന് ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതില്‍ പുഴക്കൽ സൈദലവി യുടെ മകൻ ജുനൈദ് (19)നെ രക്ഷപ്പെടുത്തി. ഇവരുടെ വീട്ടിലേക്ക് വിരുന്നു വന്ന സാക്കിർ (18), ജൂമി (16),യാസിം (16) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam