ഒന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

Published : May 20, 2016, 06:31 PM ISTUpdated : Oct 05, 2018, 01:03 AM IST
ഒന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

Synopsis

.ഡാര്‍ജലിംഗ് സ്വദേശിയായ ദീപേഷ് പ്രധാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷമായി എച്ച്എസ്ആര്‍ ലേ ഔട്ട് പരിസരത്തെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. ഫ്ലാറ്റിനോട് ചേര്‍ന്ന് പുതിയതായി പണിയുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണ തൊഴിലാളികളായ ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ മകളെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം പീഡിപ്പിച്ചത്. താത്കാലിക വാസസ്ഥലത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ബാലികയെ മിഠായി നല്‍കിയാണ് ഇയാള്‍ കെട്ടിടത്തിന്‍റെ ഒഴിഞ്ഞ ഭാഗത്തേയ്‌ക്ക് കൊണ്ട് പോയി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം അച്ഛന്‍റെയും അമ്മയുടെയും അടുത്തെത്തിയ പെണ്‍കുഞ്ഞ് നിര്‍ത്താതെ കരഞ്ഞെങ്കിലും ഇവര്‍ക്ക് കാരണം മനസ്സിലായിരുന്നില്ല.

കുളിപ്പിക്കാന്‍ വേണ്ടി കുട്ടിയെ എടുത്ത അമ്മയാണ് ഉടുപ്പിലെ രക്തക്കറ ആദ്യം കണ്ടത്. തുടര്‍ന്ന് കുട്ടിയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ക്രൂരകൃത്യം പുറത്ത് വന്നത്. അയല്‍വാസികളായ മറ്റ് കുട്ടികളും ദീപേഷ് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയ കാര്യം ശരിവച്ചു. വിവരം അറിഞ്ഞെത്തിയ മറ്റ് തൊഴിലാളികളെല്ലാം ചേര്‍ന്ന് ദീപേഷിനെ കൈയ്യോടെ പിടികൂടി. നാട്ടുകാരുടെ മര്‍ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. ഇരുവരെയും വൈദ്യ പരിശോധനയ്‌ക്ക് പൊലീസ് വിധേയരാക്കിയിട്ടുണ്ട്. വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. പ്രഥമ ദൃഷ്‍ട്യാ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതായാണ് മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്; ഒഴിവാക്കാനാവാത്ത സാഹചര്യമെന്ന് വിശദീകരണം
കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന